Auto
Trending

പഴയ വാഹനങ്ങൾ പൊളിച്ചടുക്കുന്നു

രാജ്യത്ത് വാഹനങ്ങളുടെ സ്ക്രാപ്പേജ് പോളിസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രാ വാഹനത്തിന് 20 വര്‍ഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വര്‍ഷവുമാണ് കാലാവധി. വാഹനങ്ങുടെ രജിസ്ട്രേഷൻ കാലാവധി എത്തുമ്പോൾ ഫിറ്റ്നസ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വാഹനങ്ങൾ റോഡിൽ ഇറക്കാൻ സാധിക്കില്ല.പകരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ വാഹനം പൊളിക്കാൻ നൽകുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോൾ ഇളവും റോഡ് നികുതിയിൽ ഇളവും ലഭിക്കും.മലിനീകരണ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുക കൂടെയാണ് പുതിയ നയത്തിൻെറ ഉദ്ദേശം.പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായി 70-ഓളം കേന്ദ്രങ്ങൾ രാജ്യത്ത് പുതിയതായി ആരംഭിച്ചേക്കും.മെറ്റൽ റീസൈക്ലിംഗ് ബിസിനസിന് ഇത് സാധ്യത കൂട്ടും. ഓട്ടോമൈബൈൽ ബിസിനസിലും ഇത് കാര്യമായ മാറ്റങ്ങൾ കൊണ്ടു വന്നേക്കും. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയേയും സാരമായി തന്നെ ബാധിക്കാൻ ഇടയുണ്ട്.

Related Articles

Back to top button