
ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 2022 സാമ്പത്തികവര്‍ഷത്തില്‍ വന്‍ വര്‍ധന. 2022 സാമ്പത്തികവര്‍ഷം ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 45.51 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2021 സാമ്പത്തികവര്‍ഷത്തിലുണ്ടായ 4.82 ലക്ഷം കോടിയുടെ ഇറക്കുമതിയെ അപേക്ഷിച്ച് 2022-ല്‍ ഉണ്ടായത് 7.02 ലക്ഷം കോടിയുടെ ഇറക്കുമതിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.മിനറല്‍ ഫ്യൂവല്‍, മിനറല്‍ ഓയില്‍, കെമിക്കലുകള്‍, വളം, പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങൾ തുടങ്ങിയവയാണ് വന്‍തോതില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
