
കോവിഡ് -19 പ്രതിസന്ധിക്കിടെ രാജ്യത്തിനന്റെ ഉത്പാദനശേഷി ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ പര്യാപ്തമല്ലെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കൂടാതെ സൗരോർജ മേഖലയിൽ രാജ്യം സ്വയം പര്യാപ്തമാകണമെങ്കിൽ അതിനു മുൻതൂക്കം നൽകണമെന്നും ഫസ്റ്റ് വേൾഡ് സോളാർ ടെക്നോളജി സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു.
സൗരോർജ്ജ സാങ്കേതികവിദ്യയുടെ നവീകരണത്തിനായി ഒരു ജീനിയസ് പ്രൈമിന്
തുല്യമായ സൃഷ്ടിക്ക് ധന സഹായം നൽകുന്നതിനായി ഊർജ്ജ മന്ത്രാലയവും രാജ്യത്തെ 10 മികച്ച സൗരോർജ്ജ ബിസിനസുകളും തമ്മിൽ പങ്കാളിത്തം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗരോർജ്ജ ത്തിന്റെ വിന്യാസി എന്ന നിലയിൽ നാം ഉൽപ്പാദനത്തിന് മുൻതൂക്കം നൽകണമെന്നും ഇത് നമ്മുടെ ദേശീയ മുൻഗണനയുമായി യോജിക്കുന്നുവെന്നും അതിനാൽ ആത്മനിർഭർ ഭാരത്, ചെറുകിട ബിസിനസുകളുടെ പുനരുജ്ജീവിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ ഇതും ഉൾപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ സുസ്ഥിര ആഭ്യന്തര ഉത്പാദന വ്യവസായത്തിൽ പ്രത്യക്ഷമായി 60000 തൊഴിലവസരങ്ങളും പരോക്ഷമായി 125000 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കും.