Tech
Trending

സ്മാർട്ട് വാച്ച് വിൽപനയിൽ ഇന്ത്യ മുന്നിൽ

ആഗോള സ്മാർട് വാച്ച് വിൽപന ഈ വർഷം ആദ്യ പാദത്തിൽ 1.5 ശതമാനം കുറഞ്ഞെങ്കിലും ഇന്ത്യയിലെ വിൽപനയിൽ 121 ശതമാനം വർധനവെന്ന് റിപ്പോർട്ട്. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം പ്രാദേശിക വിപണികളുടെ കാര്യത്തിൽ ഇന്ത്യ വടക്കേ അമേരിക്കയെ മറികടന്നു. ആഗോള സാമ്പത്തിക പ്രതിസന്ധികൾ കാരണം ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ ആഗോള വിൽപനയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആഗോള സ്മാർട് വാച്ച് വിപണിയിൽ 27 ശതമാനം വിഹിതവുമായി ഇന്ത്യ മുൻനിരയിൽ തന്നെയുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് സീനിയർ അനലിസ്റ്റ് അൻഷിക ജെയിൻ പറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം ആഗോള സ്മാർട് വാച്ച് വിപണിയിൽ ഫയർ-ബോൾട്ട് ആദ്യമായി സാംസങ്ങിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ ബ്രാൻഡായ ഫയർ-ബോൾട്ടിന്റെ വിൽപന മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധിക്കുകയും മുൻ പാദത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. മറ്റ് പ്രാദേശിക ബ്രാൻഡുകളായ നോയ്സ്, ബോട്ട് എന്നിവയുടെ ഉൽപന്നങ്ങൾക്കും ഡിമാൻഡ് പ്രകടമാണ്.

Related Articles

Back to top button