Tech
Trending

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ വീണ്ടും റെക്കോർഡ് നേട്ടം കൊയ്യ്ത് ഇന്ത്യ

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വീണ്ടും വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് ഫെബ്രുവരിയിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 70 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതാണ് മറ്റൊരു വലിയ നേട്ടം. മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 67–ാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ് ഇത്രയും മുന്നേറ്റം നടത്തുന്നത്.കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ 115–ാം സ്ഥാനത്തായിരുന്നു. 2023 ഫെബ്രുവരി അവസാനത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 30.96 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 6.52 എംബിപിഎസും ആണ്.അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ രണ്ട് സ്ഥാനം താഴോട്ട് പോയ ഇന്ത്യ 82–ാം സ്ഥാനത്താണ്. ഇന്ത്യയിലെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 50.87 എംബിപിഎസും അപ്‌ലോഡ് 49.02 എംബിപിഎസുമാണ്.ഊക്‌ലയുടെ 2023 ഫെബ്രുവരിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 179.61 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 22.90 എംബിപിഎസും ആണ്.

Related Articles

Back to top button