Big B
Trending

വിലക്കയറ്റം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

മാർച്ചി‍ൽ രാജ്യത്തെ വിലക്കയറ്റത്തോത് കഴിഞ്ഞ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.66 ശതമാനത്തിലെത്തി. 2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു താഴെ നിരക്കെത്തുന്നത്. നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.ഫെബ്രുവരിയിലെ നാണ്യപ്പെരുപ്പ നിരക്ക് 6.44 ശതമാനമായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിൽ കുറവുണ്ടായിരുന്നെങ്കിലും ജനുവരിയിലും ഫെബ്രുവരിയിലും ഇത് വീണ്ടും ഉയരുകയായിരുന്നു.വിവിധ സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഇത്തവണ നിരക്കിൽ അയവു വരുത്തിയത്.കേരളത്തിലെ വിലക്കയറ്റത്തോത് ഫെബ്രുവരിയിൽ 6.27% ആയിരുന്നത് മാർച്ചിൽ 5.76% ആയി കുറഞ്ഞു. ജനുവരിയിൽ 6.54 ശതമാനവും ഡിസംബറിൽ 5.92 ശതമാനവുമായിരുന്നു നിരക്ക്.

Related Articles

Back to top button