
അലക്സയ്ക്കും ഗൂഗിൾ അസിസ്റ്റൻറിനും സമാനമായി സ്വന്തമായി ചാറ്റ് ബോട്ട് തുടങ്ങാൻ പദ്ധതിയിടുകയാണ് ഇന്ത്യ ഗവൺമെൻറ്. ഇതിൻറെ ഭാഗമായി ഇന്ത്യയുടെ ഇഗവേഷൻസിന് പുതിയ മാനങ്ങൾ നൽകാൻ ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റൻറ് തുടങ്ങിയ വോയിസ് അസിസ്റ്റൻറുകളുടെ മാതൃകയിൽ ചാറ്റ് ബോട്ട് വികസിപ്പിക്കാൻ താല്പര്യമുള്ളവരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള ഈ ചാറ്റ് ബോട്ടിന് പല ഭാഷകളിൽ സപ്പോർട്ടുണ്ടായിരിക്കും. ജനങ്ങളുടെ പൊതുവായ കാര്യനിർവ്വഹണത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് വികസിപ്പിക്കുന്നത്. ഈ സേവനം ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങൾ മനസ്സിലാക്കാനും അവരുടെ ഉദ്ദേശമെന്തെന്ന് തിരിച്ചറിയാനും ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും ഓരോരുത്തർക്കും വ്യക്തിഗത അനുഭവം നൽകാനും ശേഷിയുള്ളതായിരിക്കണം ഈ ചാറ്റ് ബോട്ട് എന്നതാണ് നിബന്ധനകളിൽ പ്രധാനപ്പെട്ടത്. ഒപ്പം ഇതിന് ശബ്ദത്തെ ടെക്സ്റ്റാക്കി മാറ്റാനും ടെസ്റ്റിനെ ശബ്ദമാക്കി മാറ്റാനും ശേഷിയുണ്ടായിരിക്കണം.