
ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വൈകാതെതന്നെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കും. ആർബിഐ ഡെപ്യൂട്ടി ഗവർണറാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഒപ്പം വിദേശ ഡിജിറ്റൽ കറൻസികൾ രാജ്യത്ത് നിരോധിക്കാനും നീക്കം നടക്കുന്നുണ്ട്.

ആർബിഐയുടെ ഡിജിറ്റൽ കറൻസിയുടെ വികസന മാതൃക സംബന്ധിച്ച പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി.പി കാനുങ്കോ പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാരും ആർബിഐയും ബിറ്റ്കോയിൻ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികളെക്കുറിച്ച് ഏറെക്കുറെ ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.