Auto
Trending

2 സീരീസ് ഗ്രാൻ കൂപ്പേ മോഡൽ ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു

ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പേ മോഡൽ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. 39.3 ലക്ഷം രൂപ മുതൽ 41.4 ലക്ഷം രൂപ വരെയാണ് ഇപ്പോഴാ അവതരിപ്പിച്ചിരിക്കുന്ന ഡീസൽ എൻജിൻ വേരിയന്റിന്റെ വില. വൈകാതെ പെട്രോൾ എൻജിൻ വേരിയന്റും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാൻറിലാണ് ഈ മോഡലിനെ പ്രാദേശിക നിർമ്മാണം നടക്കുന്നത്.

ആദ്യ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പേ മോഡൽ ഏറ്റവും മികച്ച സ്റ്റൈലാണ് വിപണിയിലെത്തുന്നത്. 4 ഫ്രെയിംലെസ് ഡോറുകൾ,സി-പില്ലറിൽ സൈഡ് ടേപ്പറുള്ള നീട്ടിയ സിലൗട്ട് പ്രോ മിനന്റ് ഷോൾഡേഴ്സ് എന്നിവ വാഹനത്തിനൊരു സ്പോട്ടി ലുക്ക് നൽകുന്നു. സ്ലൈറ്റ് ആൻഗിൾഡ് ഫുൾ എൽഇഡി ഹെഡ് ലൈറ്റുകൾ ഈ വാഹനത്തെ നാല് കണ്ണുകളുള്ള മുഖമാക്കി മാറ്റുകയും വാഹനത്തിൻറെ പ്രധാന ഭാഗമായ ഗ്രില്ലിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. 3ഡി നാവിഗേഷൻ, സ്റ്റിയറിങ് വീലിനു പിന്നിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ഡിസ്പ്ലേ, ജെസ്റ്റർ കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഈ പുതിയ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ ഫോണുകൾക്കായി വയർലെസ് ചാർജിങ്, റിയർവ്യൂ ക്യാമറയുള്ള പാർക്കിംഗ് അസിസ്റ്റൻറ്, പാർക്കിംഗ് സ്ഥലത്തുനിന്ന് പുറകോട്ട് പോകാനോ ഇടുങ്ങിയ ഡ്രൈവ്വേളിലൂടെ പോകാനോ സഹായിക്കുന്ന റിവേഴ്സ് അസിസ്റ്റൻറ് നെറ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്.
ബിഎംഡബ്ല്യു ട്വിൻ പവർ ടർബോ ഡീസൽ എൻജിൻ മാതൃകാപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നു. ബിഎംഡബ്ലിയു 220ഡിയുടെ രണ്ട് ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിൻ 190 എച്ച്പി ഔട്ട്പുട്ടും 1750-2500 ആർപിഎമ്മിൽ 400 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 7.5 സെക്കൻഡിനുള്ളിൽ വാഹനം 0 – 100 Km/hr വേഗത കൈവരിക്കുന്നു. ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റൻറുള്ള ആൻറി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എ ആർ ബി ടെക്നോളജി, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും വാഹനത്തിന് നൽകിയിട്ടുണ്ട്.

Related Articles

Back to top button