Big B
Trending

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും: മുകേഷ് അംബാനി

രണ്ടു പതിറ്റാണ്ടുകൾക്കകം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്നും രാജ്യത്തെ ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഒപ്പം കോവിഡ് വാക്സിൻ സുഖമായി ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ സർക്കാറിന് നൽകാനുള്ള എല്ലാ ഒരുക്കങ്ങളും റിലയൻസ് തുടങ്ങിയെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗുമായുള്ള സംഭാഷണത്തിനിടയിൽ മുകേഷ് അംബാനി വ്യക്തമാക്കി.


രാജ്യത്തെ മൊത്തം കുടുംബങ്ങളിൽ 50 ശതമാനം വരുന്ന ഇടത്തരക്കാർ ഓരോ വർഷവും മൂന്ന് മുതൽ നാല് ശതമാനം വരെ മുന്നേറ്റം നടത്തും. ഇന്ത്യക്കാരുടെ ആളോഹരിവരുമാനം 1800-2000 യുഎസ് ഡോളർ എന്നതിൽനിന്ന് 5000 ഡോളറായി ഉയരും.ഇന്ത്യ ഒരു പ്രീമിയം ഡിജിറ്റൽ സമൂഹമായി മാറുകയും യുവാക്കൾ അതിനെ നയിക്കുകയും ചെയ്യും. ഫെയ്സ്ബുക്ക് പോലെ ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള കമ്പനികൾക്കും സംരംഭകർക്കും ഇന്ത്യയുടെ വളർച്ചയിൽ ഒപ്പം നിന്ന് പ്രവർത്തിക്കാനുള്ള സുവർണാവസരമാണ് തുറന്നിരിക്കുന്നതെന്നും കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അംബാനി കൂട്ടിച്ചേർത്തു

Related Articles

Back to top button