Tech
Trending

ഇന്ത്യയിൽ അതിവേഗ ഇൻറർനെറ്റ് എത്തിക്കാൻ പദ്ധതിയിട്ട് എയർടെൽ

2022 പകുതിയോടെ ഇന്ത്യയിൽ സാറ്റലൈറ്റ് വഴി അതിവേഗ ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നതായി ഭാരതി എയർടെൽ മേധാവി സുനിൽ മിത്താൻ പറഞ്ഞു. നിലവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായും മറ്റ് അധികാരികളുമായി ചർച്ച നടത്തി വരികയാണെന്നും വൺ വെബിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റ അദ്ദേഹം കൂട്ടിച്ചേർത്തു. യുകെ സർക്കാറും ഭാരതി ഗ്ലോബലുമടങ്ങുന്ന നിക്ഷേപകരുടെ കൺസേർഷ്യം ഏറ്റെടുത്ത ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺ വെബ് ഇന്ത്യയിലും ആഫ്രിക്കയുൾപ്പെടെയുള്ള മറ്റു വികസ്വര രാജ്യങ്ങളിലും ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

അതേസമയം, വൺ വെബിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ എയർടെലിന്റെ മൊബൈൽ സേവനങ്ങൾക്ക് വെല്ലുവിളിയാകില്ല. ഒപ്പം മരുഭൂമികൾ, പർവ്വത പ്രദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലും വൺവെബ് ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ ലഭ്യമാകും. സാങ്കേതികവിദ്യാ രംഗത്ത് താമസിയാതെ സാധാരണമാകാൻ പോകുന്ന ഒന്നാണ് സാറ്റലൈറ്റ് ഇൻറർനെറ്റ്. അടുത്തിടെയാണ് എയർടെൽ ഉടമയായ ഭാരതി ലോകത്തെ ആദ്യ ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് സമൂഹമായി അറിയപ്പെടുന്ന വൺ വെബിന്റെ ഉടമസ്ഥരിൽ ഒരാളായത്. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് പോലും ഇൻറർനെറ്റ് എത്തിക്കാം വൺവെബിന് സാധിക്കും. വൺ വെബ്ബിൽ 648 സാറ്റലൈറ്റുകളാണ് ഉണ്ടായിരിക്കുക. 1200 കിലോമീറ്റർ ആൾടിട്ട്യൂഡിലായിരിക്കും ഇവ കാണപ്പെടുക. ലോകത്തിൻറെ ഓരോ ഇഞ്ചും ഇതിൻറെ പരിധിയിൽ ഉൾപ്പെടും.

Related Articles

Back to top button