Tech
Trending

ആമസോണ്‍ ഫുഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ആമസോണ്‍ ഇന്ത്യയുടെ ഭക്ഷ്യ വിതരണ സേവനമായ ആമസോണ്‍ ഫുഡ് 2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നിലവില്‍ ഡിസംബര്‍ 29 മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. വര്‍ഷാവസാനം നടക്കുന്ന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കമ്പനി കടന്നത്.സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയായിട്ടായിരുന്നു ആമസോണ്‍ ഫുഡ് 2020 ല്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. മെയ് 2020-ല്‍ സേവനം ആരംഭിക്കുമ്പോള്‍ ഭക്ഷ്യവിതരണത്തിനപ്പുറം പലചരക്ക് സാധനങ്ങളും മരുന്നുകളും ആമസോണ്‍ വിതരണം ചെയ്തിരുന്നു. കോവിഡ് മഹാമാരിക്കാലത്താണ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആമസോണ്‍ ഫുഡ്, ആമസോണ്‍ അക്കാദമി എന്നിവ ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭക്ഷ്യവിതരണരംഗത്ത് സ്വിഗ്ഗിയും സൊമാറ്റയും അവരുടെ വേരുകള്‍ ഉറപ്പിച്ചിരുന്നു. ബിഗ് ബാസ്‌ക്കറ്റ്, ഡണ്‍സോ പോലുള്ള സംരഭങ്ങളും രംഗത്ത് ചുവടുറപ്പിച്ചിരുന്നു.ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് ബൈജൂസ് ആപ്പ് ആയിരുന്നു ഭൂരിഭാഗം ജനങ്ങളും തിരഞ്ഞെടുത്തത്.കടുത്ത മത്സരമാണ് ഭക്ഷ്യവിപണിയില്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഊബര്‍ പോലുള്ള വന്‍കിട കമ്പനികളും വിപണി കൈവശമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. സാമ്പത്തിക കാര്യങ്ങളാല്‍ പതിനായിരത്തോളം ജീവനക്കാര്‍ക്കാണ് ആമസോണില്‍ നിന്നും ജോലി നഷ്ടമായിരിക്കുന്നത്.

Related Articles

Back to top button