Big B
Trending

രാജ്യത്ത് കുതിച്ചുയർന്ന് ഉള്ളിവില

രാജ്യത്ത് ദിനംപ്രതി ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. മുംബൈയിലും പൂനെയിലും ചില്ലറ വില 100-120 രൂപയായി ഉയർന്നു. ഇന്നലെ ചില്ലറ വില 80-100 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം 35-40 ആയിരുന്നു ഉള്ളി വില. മഴയെ തുടർന്നുണ്ടായ കൃഷി നാശത്തോടെ ഉൽപ്പന്നത്തിന്റെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ദസറ അടക്കമുള്ള ആഘോഷങ്ങൾ വരുന്നതോടെ വിലയിൽ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ട്.


വിതരണത്തിലെ സങ്കോചം മൂന്നാഴ്ച കൂടി തുടരുമെന്നും അതിനിടയിൽ മൊത്തവില ക്വിന്റലിന് 5500 മുതൽ 7000 രൂപ വരെയാകാമെന്നും വിപണി വിദഗ്ധർ പറയുന്നു. അതേസമയം ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചിരുന്നു. ഒപ്പം വില നിയന്ത്രിക്കാൻ ഈജിപ്തിൽ നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനിടെ ചെന്നൈ വിപണിയിൽ 20 രൂപ മുതൽ 30 രൂപ വരെയാണ് വിലയിൽ വർധവുണ്ടായത്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. കൊച്ചി മാർക്കറ്റിൽ ചെറിയ ഉള്ളിക്ക് മൊത്തവില കിലോഗ്രാമിന് 80 രൂപയും ചില്ലറ വില 90 രൂപയുമാണ്. സവാളയ്കാക്കട്ടെ മൊത്തവില 85 രൂപയും ചില്ലറ വില 76 രൂപയുമാണ്.

Related Articles

Back to top button