Big B
Trending

വിദേശ നിക്ഷേപത്തിൽ റെക്കോഡ് വർധന

മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ പോർട്ട്ഫോളിയോ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത് 2.74 ലക്ഷം കോടി രൂപ.വളർന്നുവരുന്ന വിപണികളിൽ 12 മാസത്തിനിടെ വൻതോതിലാണ് നിക്ഷേപമെത്തിയത്.എൻഎസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.


ഇതിനുമുമ്പ് 2013ലാണ് കൂടിയതുകയായ 1.4 ലക്ഷം കോടി രൂപ ഇവർ നിക്ഷേപം നടത്തിയത്. ഇന്ത്യയിലേയ്ക്കുള്ള മൂലധന ഒഴുക്ക് മറ്റ് വിപണികളിലെത്തിയതിനേക്കാളും കൂടുതലാണ്.സർക്കാർ നയങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവുമാണ് വിദേശ സ്ഥാപനങ്ങളെ വിപണിയിലേയ്ക്ക് ആകർഷിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. നിയമങ്ങൾ ലഘൂകരിച്ചതും വിദേശ നിക്ഷേപത്തിന്റെവരവ് വർധിപ്പിച്ചു.ഒപ്പം 2021-22 സാമ്പത്തികവർഷത്തെ വളർച്ചാഅനുമാനം 10ശതമാനത്തിലേറെയാകുമെന്ന് വിവിധ റേറ്റിങ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും പ്രവചിച്ചതും നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമായി.

Related Articles

Back to top button