Big B
Trending

ബജറ്റിൽ കൂടുതൽ ആദായനികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കൂടുതൽ ആദായനികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയിൽ 50,000 രൂപ മുതൽ 80,000 രൂപവരെ ഇളവുകൾ നൽകുമെന്നാണ് സൂചന. ഒപ്പം കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയർത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ ഭൂരിഭാഗം നികുതിദായകർക്കും പുതിയ ഘടനയിലേക്ക് മാറാൻ താൽപര്യമില്ലെന്നാണ് നികുതി വിദഗ്ധരിൻ നിന്ന് ലഭിച്ച പ്രതികരണം.


നിലവിൽ 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല. 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ അഞ്ച് ശതമാനവും 5 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ 10 ശതമാനവും 7.5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ 15 ശതമാനവും 10 ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപ വരെ 20 ശതമാനവും 12.5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് ആദായനികുതിയായുള്ളത്. സ്റ്റാൻഡേർഡ് ഡിറ്റക്ഷൻ തുക വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കായിരിക്കും ഇതിൻറെ ഗുണം ലഭിക്കുക. ഇതിനുപുറമേ ഭവനവായ്പയുടെ പലിശയിൻമേലുള്ള കിഴിവ് പരിധിയും വർധിപ്പിച്ചേക്കും.

Related Articles

Back to top button