Startup
Trending

അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് നിക്ഷേപകരിൽ നിന്നും 1 മില്യൺ ഡോളർ സമാഹരിക്കുന്നു

അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ്, ഇൻഫോ എഡ്ജ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 1 മില്യൺ ഡോളർ (ഏകദേശം 7 കോടി രൂപ) സ്വരൂപിച്ചു. അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് വിപണിയിലെത്തിക്കാനാണ് നിക്ഷേപകരിൽ നിന്നും നിക്ഷേപം സമാഹരിക്കുന്നത്.

അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയും ഇൻഡിഗ്രാം ലാബ്സ് ഫൗണ്ടേഷനിൽ ഇൻകുബേറ്റും ചെയ്യുന്ന സ്ഥാപനമാണ്. ജോർജ്ജ് കുര്യൻ കണ്ണന്താനം, ബിബിൻ മാത്യൂസ്, നരേന്ദ്രനാഥ് പി എന്നിവർ ചേർന്നാണ് 2021-ലാണ് ഗ്രോകോംസ് സ്ഥാപിച്ചത്. ടെക് പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതിനും വിപണിയിലെ വ്യാപനം വർദ്ധിപ്പിക്കുന്നതിനും ഈ ഫണ്ടിംഗ് ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കൂടാതെ, അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കാനും സുഗന്ധവ്യഞ്ജന മൂല്യ ശൃംഖലയുടെ കണ്ടെത്തലും സുതാര്യതയും കൂടുതൽ ശക്തിപ്പെടുത്താനും സ്ഥാപനം പദ്ധതിയിടുന്നതായും, പ്രീ-സീരീസ് എ റൗണ്ട് ഫണ്ട് റൈസിംഗിൽ 1 മില്യൺ യുഎസ് ഡോളർ നിക്ഷേപം നേടിയതായിയും കൊച്ചി ആസ്ഥാനമായുള്ള ഗ്രോകോംസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാർഷിക മേഖലയിലെ സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾ ഗണ്യമായ നിക്ഷേപം ഉയർത്തിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനെ കുറിച്ച് കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്ഥാപകനും സിഇഒയുമായ കണ്ണന്താനം പറഞ്ഞു.

Related Articles

Back to top button