Big B
Trending

ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് എ.ഡി.ബി

2022 -23 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി.) അനുമാനം. അതേസമയം, റഷ്യ – യുക്രൈന്‍ യുദ്ധം, കോവിഡ് വ്യാപനം, യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിരക്കു വര്‍ധന തുടങ്ങിയവയെല്ലാം കടുത്തവെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എ.ഡി.ബി. പറയുന്നു. ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥകളൊന്നാകെ 2022 – ല്‍ ഏഴുശതമാനവും 2023 – ല്‍ 7.4 ശതമാനവും വളര്‍ച്ചനേടുമെന്നും എ.ഡി.ബി. കണക്കാക്കുന്നു.തൊട്ടടുത്തവര്‍ഷം എട്ടുശതമാനം വരെ വളര്‍ച്ചയുണ്ടാകാമെന്നും എ.ഡി.ബി. വിലയിരുത്തുന്നു.മിക്ക രാജ്യങ്ങളും അവരുടെ ഏറ്റവും മോശം സ്ഥിതിയില്‍നിന്ന് കരകയറി തുടങ്ങിയതായി എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് ആല്‍ബെര്‍ട്ട് പാര്‍ക്ക് പറഞ്ഞു. റഷ്യ – യുക്രൈന്‍ യുദ്ധം വളര്‍ന്നുവരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്തവെല്ലുവിളിയാണ്. ഇതിനകം എണ്ണപോലുള്ള വസ്തുക്കളുടെ വിലക്കയറ്റം മിക്ക രാജ്യങ്ങളെയും പിടികൂടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അയഞ്ഞെങ്കിലും ആഘാതത്തില്‍നിന്ന് ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. ചില രാജ്യങ്ങളില്‍ വീണ്ടുംവ്യാപനം തുടങ്ങിയത് ഭീഷണിയാണ്.ചൈനീസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം അഞ്ചു ശതമാനവും അടുത്തവര്‍ഷം 4.8 ശതമാനവും വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Related Articles

Back to top button