Tech
Trending

ഇറക്കുമതി നിയന്ത്രണങ്ങൾ: മന്ദഗതിയിലായി ഐ ഫോൺ ഇറക്കുമതി

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ക്വാളിറ്റി ക്ലിയറൻസ് നിയന്ത്രണങ്ങൾ ഇന്ത്യ ശക്തമാക്കിയതോടെ ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകളുടെ ഇറക്കുമതി മന്ദഗതിയിലായി. സാധാരണഗതിയിൽ ക്വാളിറ്റി കണ്ട്രോൾ ഏജൻസിയായ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബ്യൂറോയിലേക്കുള്ള(ബിഐഎസ്) അപേക്ഷകൾ 15 ദിവസം കൊണ്ട് നടപടിയാകാറുണ്ട്. എന്നാൽ ഇപ്പോഴിതിന് രണ്ടുമാസമോ അതിലധികമോ സമയമെടുക്കുന്നു.


ഐ ഫോണിന് പുറമേ ഷവോമി പോലുള്ള മറ്റു ചൈനീസ് കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും നിർത്തിവെച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷമാണ് ചൈനീസ് നിർമ്മിത സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്ക് അംഗീകാരം നൽകുന്നതിൽ ബിഐഎസ് കാലതാമസം വരുത്താൻ തുടങ്ങിയത്. ഐഫോൺ 12 ഇറക്കുമതി വൈകിയതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ബിഐഎസ് അധികൃതരോട് ആപ്പിൾ ഇന്ത്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. ഒപ്പം ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ ഫോൺ ഫോൺ അസംബിൾ ചെയ്യുന്നത് വർദ്ധിപ്പിക്കാമെന്നും അവർ ഉറപ്പു നൽകുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വരെ ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള 1080 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button