Auto
Trending

കയറ്റുമതിയില്‍ 10 ലക്ഷം തൊട്ട് നിസാന്‍ ഇന്ത്യ

ലോകത്താകമാനം ശക്തമായ സാന്നിധ്യമുള്ള വാഹന നിര്‍മാതാക്കളാണ് ജാപ്പനീസ് കമ്പനിയായ നിസാന്‍. ഇന്ത്യയിലെ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ നിസാന് സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ വിദേശത്ത് എത്തിക്കുന്നതില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നിസാന്‍. റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 10 ലക്ഷത്തില്‍ എത്തിയെന്നാണ് നിസാന്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.2010 മുതലാണ് നിസാന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. കേവലം 12 വര്‍ഷത്തിനുള്ളിലാണ് പത്ത് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍ കമ്പനിക്ക് സാധിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചെന്നൈയിലെ കാമരാജര്‍ പോര്‍ട്ടില്‍ നിന്ന് വിദേശത്തേക്ക് അയച്ച നിസാന്‍ മാഗ്‌നൈറ്റിന്റെ ബാച്ചോടെയാണ് 10 ലക്ഷം എന്ന നമ്പറില്‍ തൊട്ടത്.

108 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്ത് ലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള നിസാന്‍ ഇന്ത്യയുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ഈ നേട്ടം ആഗോള വിപണികളിലുടനീളം നിസാന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇതിനുപുറമെ, ഇന്ത്യയിലെ റെനോ-നിസാൻ പ്ലാന്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ എം.ഡി, സി.ഇ.ഒ അഭിപ്രായപ്പെട്ടു.

Related Articles

Back to top button