Tech
Trending

വോഡഫോൺ ഐഡിയ ഏകീകൃത ബ്രാൻഡ് ‘ വി ‘ അവതരിപ്പിച്ചു

പുതിയ ഐഡന്റിറ്റി രൂപപ്പെടുത്തുന്നതിന് വോഡഫോണും ഐഡിയയും സംയോജിപ്പിച്ച് ‘വി’ (VI) എന്ന പേരിലേക്ക് മാറി. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഐഡന്റിറ്റി പ്രഖ്യാപിക്കുന്നത് ഇരു ബ്രാൻഡുകളുടെയും ലയനം നടന്ന് രണ്ടു വർഷങ്ങൾക്കിപ്പുറമാണ്.
രണ്ടുവർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ലയനത്തിന്റെ മഹത്തായ ദൗത്യം തങ്ങൾ നടപ്പാക്കിക്കഴിഞ്ഞുവെന്നും രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതോടെ പുതിയൊരു തുടക്കത്തിലുള്ള സമയമാണിതെന്നും പുതിയ പേരിടൽ പ്രഖ്യാപനത്തിന്റെ തൽസമയ വെബ് കാസ്റ്റിനിടെ രവീന്ദർ താക്കർപറഞ്ഞു.

ആഗോളതലത്തിൽ ഇന്ത്യ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ഏറ്റവും വലിയ ഡാറ്റ ഉപഭോക്താവുമാണ്. പുതിയ ബ്രാൻഡായ വി ഉപയോഗിച്ച് ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥ യിലേക്കുള്ള രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സർക്കാരിനൊപ്പം പങ്കാളിയാവാൻ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് പുതിയ ബ്രാൻഡിന്റെ സമാരംഭത്തെക്കുറിച്ച് ആദിത്യ ബിർള ഗ്രൂപ്പ് ആൻഡ് വോഡഫോൺ ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു.
ഇക്വിറ്റി, ഡെറ്റ്, എന്നിവ സംയോജിപ്പിച്ച് 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോൺ ഐഡിയ ബോർഡ് അനുമതി നൽകിയിരുന്നു. ഈ വർഷം ആകെ ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ ( എജിആർ) കുടിശ്ശികയുടെ 10 ശതമാനം സാമ്പത്തികവർഷം മുതൽ 10 തവണകളായടക്കണമെന്ന് ടെലികോം ഓപ്പറേറ്റർമാരോട് സുപ്രീം കോടതി നിർദ്ദേശിച്ചതിനു ശേഷമാണ് തീരുമാനം. ഏകദേശം 50,000 കോടി രൂപയാണ് വോഡഫോൺ ഐഡിയയുടെ കുടിശ്ശിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button