Big B
Trending

ക്രിപ്‌റ്റോ നിരോധിക്കാൻ ആഗോള പിന്തുണ വേണമെന്ന് ധനമന്ത്രി

ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരണമന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ അന്താരാഷട്ര സഹകരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെടുകയുംചെയ്തു.ലോക്‌സഭയില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.ക്രിപ്‌റ്റോ ഇടപാടുകള്‍ അതിരുകളില്ലാത്തതാണെന്നും ഫലപ്രദമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി.ക്രിപ്‌റ്റോ കറന്‍സി വിതരണം, വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പത്തുവര്‍ഷമായി ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് ധനമന്ത്രിയുടെ മറുപടി.

Related Articles

Back to top button