Tech
Trending

പണിമുടക്കി ഇ-ബാങ്കിങ് ആപ്പുകളും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് സേവനങ്ങൾ കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം തടസപ്പെട്ടിരുന്നു. എസ്ബിഐയുടെ യോനോ, യോനോ ലൈറ്റ് എന്നീ ആപ്പുകൾ ഉൾപ്പെടെയാണ് ഇത്രയും നേരം പണിമുടക്കിയത്.അതിനുപിന്നാലെ എച്ച്ഡിഎഫ്‍സി മൊബൈൽ ബാങ്കിങ് ആപ്പും പണിമുടക്കിയിരിക്കുകയാണ്.ഇന്നലെ രാവില 11.30 മുതലാണ് ബാങ്കിൻെറ ആപ്പ് വീണ്ടും പണിമുടക്കിയത്.


മെയിൻറനൻസ് മൂലമാണ് എസ്ബിഐ ആപ്പ് ലഭ്യമാകാത്തതെങ്കിൽ പ്രത്യേക കാരണമൊന്നും കൂടാതെയാണ് എച്ച്‍ഡിഎഫ്‍സി ബാങ്ക് ആപ്പ് പണിമുടക്കിയത്. സാങ്കേതിക പ്രശ്നങ്ങളാണ് കാരണം. ബാങ്കിങ് സേവനങ്ങൾക്കായി ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ്ങിനെ ആശ്രയിക്കണമെന്ന് എച്ച്ഡിഎഫ്‍സി ബാങ്ക് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.ഇതേ സാങ്കേതിക പ്രശ്നം നവംബറിലും ബാങ്ക് നേരിട്ടിരുന്നു. ഐസിഐസിഐ ബാങ്കും ഇതേ വെല്ലുവിളി നേരിട്ടതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. നെറ്റ് ബാങ്കിങ് സുരക്ഷിതമാക്കാനും ഇടപാടിനിടയ്ക്ക് പണം നഷ്ടപ്പെടാതിരിക്കാനും ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ഇത് പ്രവര്‍ത്തനക്ഷമമാണോ എന്നും ഉപഭോക്താക്കൾ ഉറപ്പാക്കേണ്ട അവസ്ഥയാണിപ്പോൾ.

Related Articles

Back to top button