
ഇന്ത്യയിലും വിദേശത്തും പ്രീമിയം എസ്.യു.വി. വാഹനങ്ങളിലെ കരുത്തന് സാന്നിധ്യമാണ് ഹ്യുണ്ടായിയുടെ ടൂസോണ്‍. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ പല തലമുറകളിലായി ടൂസോണിന്റെ 70 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് തലമുറകള്‍ പിന്നിട്ട് നാലാം തലമുറയിലേക്ക് കടക്കുന്ന ടൂസോണിന്റെ പുതിയ പതിപ്പ് ഇന്ത്യയിലുമെത്തുകയാണ്.2020-ലാണ് ടൂസോണ്‍ ഇന്ത്യയില്‍ ഏറ്റവും ഒടുവിലെ മുഖം മിനുക്കല്‍ നടത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വരുന്ന തലമുറ മാറ്റത്തില്‍ വലിയ വലിയ വ്യത്യസങ്ങളായിരിക്കും ഒരുങ്ങുകയെന്നാണ് വിവരം. തികച്ചും പുതുമയുള്ള ഡിസൈന്‍, ഇന്റലിജന്റ് സാങ്കേതികവിദ്യ, നൂതന രൂപകല്പന, മികച്ച സുരക്ഷ എന്നീ സവിശേഷതകളാണ് പുതിയ ടൂസോണിന്റെ സവിശേഷതയായി ഹ്യുണ്ടായി അവകാശപ്പെടുന്നത്. ജൂലായ് മാസത്തോടെ പുതിയ ടൂസോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗോള വിപണിയില്‍ എത്തുന്ന പുതുതലുമുറ ടൂസോണിന്റെ അതേ ഡിസൈന്‍ ശൈലി ഇന്ത്യന്‍ പതിപ്പിലും അവലംബിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഡി.ആര്.എല്‍. ലൈറ്റുകള്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള ഗ്രില്ലാണ് ടൂസോണിലെ ഏറ്റവും മനോഹരമാക്കുന്നത്. ബമ്പറില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, പുതിയ ബമ്പര്‍ എന്നിവയാണ് പുതുതലമുറ ടൂസോണിന്റെ മുഖഭാവത്തിന് സൗന്ദര്യമേകുന്നത്.ആഡംബരത്തെക്കാള്‍ സ്പോര്‍ട്ടി ഭാവം നല്‍കിയാണ് വശങ്ങളും പിന്‍ഭാഗവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള വീല്‍ ആര്‍ച്ചുകള്‍, ഷാര്‍പ്പായി ഒരുങ്ങിയിട്ടുള്ള ഷോള്‍ഡര്‍ ലൈന്‍, ക്രോമിയം ഫിനീഷിങ്ങിലുള്ള വിന്‍ഡോ ബോര്‍ഡറും ബ്ലാക്ക് പില്ലറുകളും പുതുമയുള്ള അലോയി വീലുകളും വശങ്ങളെ ആകര്ഷകമാക്കുമ്പോള് ഫ്ളോട്ടിങ്ങ് റൂഫും എല്‍.ഇ.ഡി.ടെയ്ല്‍ലൈറ്റും ഹാച്ച്ഡോറിലെ എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പും പിന്‍വശത്തെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു.തുടക്കം മുതല്‍ വേറിട്ട ഫീച്ചറുകള്‍ നല്‍കിയാണ് ടൂസോണ്‍ എത്തിയിരുന്നത്. നാലാം തലമുറയിലേക്ക് വരുമ്പോള്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സംവിധാനം, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗിയര്‍ ചെയ്ഞ്ച് ചെയ്യുന്നതിനുള്ള സ്വിച്ച്, ഇ-പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയവയായിരിക്കും അകത്തളത്തില്‍ ഒരുങ്ങുന്നത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും ടൂസോണിന് കരുത്തേകുന്നത്.