Big B
Trending

പോയവർഷം ലോകത്തിന് ഏറ്റവുമധികം തുക നൽകി ബിൽ​ഗേറ്റ്സ്

2022-ൽ ലോകത്തിന് ഏറ്റവുമധികം തുക സംഭാവന ചെയ്ത് ബിൽഗേറ്റ്സ്.കഴിഞ്ഞ വർഷം വ്യക്തികളോ അവരുടെ സ്ഥാപനങ്ങളോ പ്രഖ്യാപിച്ച ഏറ്റവും വലിയ 10 ജീവകാരുണ്യ സംഭാവനകളുടെ കണക്ക് പുറത്ത് വിട്ടത് ക്രോണിക്കിൾ ഓഫ് ഫിലാൻന്ത്രപി.2022-ലെ വാർഷിക ലിസ്റ്റ് പ്രകാരം ഏകദേശം 930 കോടി ഡോളറാണ് മൊത്തം സംഭാവന. ജീവകാരുണ്യ സംഘടനകളിൽ മാത്രമല്ല പരിസ്ഥിതി സുസ്ഥിരത, കുട്ടികളുടെ പിന്തുണ എന്നിവയ്ക്കായും തുക വിനനിയോഗിച്ചു.ഇതിൽ രണ്ട് പേരുടെ സംഭാവന തുക തന്നെ 100 കോടി ഡോളർ കവിഞ്ഞു, ഏറ്റവും കൂടുതൽ സംഭാവന നൽകിയ മിക്കവരും ശതകോടീശ്വരൻമാരാണ്. ഏറ്റവും കൂടുതൽ തുക നൽകിയത്ആഗോള ആരോഗ്യം രംഗത്തിൻെറ വികസനത്തിനായും യുഎസ് വിദ്യാഭ്യാസമേഖലക്കായുമൊക്കെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് 500 കോടി ഡോളർ നൽകിയ ബിൽ ഗേറ്റ്‌സാണ് പട്ടികയിൽ ഒന്നാമത്.

ആനും ജോൺ ഡോറുമാണ് സംഭാവനയിൽ രണ്ടാം സ്ഥാനത്തെത്തിയത്. കാലാവസ്ഥ രംഗത്തുള്ള വെല്ലുവിളികളെ നേരിടുന്നതിനായി സ്റ്റാൻഫർഡ് ഡോർ സ്കൂൾ ഓഫ് സസ്റ്റൈനബിലിറ്റി ആരംഭിക്കുന്നതിനായി സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിക്ക് ആണ് ഇവർ സംഭാവന നൽകിയത്.ബെനിഫിക്കസ് ഫൗണ്ടേഷൻ വഴി നൽകിയത് 110 കോടി ഡോളർ . എട്ട് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും: കാലാവസ്ഥാ വ്യതിയാനം, ഭൂമി, ഗ്രഹ ശാസ്ത്രം, ഊർജ്ജ മേഖല, ഭക്ഷ്യ-ജല സുരക്ഷ തുടങ്ങിയ മേഖലകളശിൽ ഗവേഷണം നടത്തും. പുതിയ സ്കൂളിൽ നിരവധി അക്കാദമിക വകുപ്പുകളും ഉപസ്ഥാപനങ്ങളും ഉണ്ടാകും.ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ അമ്മയും രണ്ടാനച്ഛനും ജീവകാരുണ്യത്തിന് കൂടുതൽ തുക ചെലവഴിച്ചതിൽ മൂന്നാം സ്ഥാനത്തുണ്ട്ഗവേഷണ ലാബുകളും ഒരു അധിക ഗവേഷണ സൗകര്യവും നിർമ്മിക്കുന്നതിന് ദമ്പതികൾ ഫ്രെഡ് ഹച്ചിൻസൺ കാൻസർ സെന്ററിന് 710.5 ദശലക്ഷം ഡോളർ സംഭാവ നൽകിയിട്ടുണ്ട്.

Related Articles

Back to top button