Auto
Trending

ഹ്യുണ്ടായി എക്‌സ്റ്റര്‍ ജൂലായ് 10-ന് അവതരിപ്പിക്കും

ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് ഹ്യുണ്ടായി എത്തിക്കുന്ന മോഡലായ എക്‌സ്റ്റര്‍ ജൂലായ് 10-ന് അവതരിപ്പിക്കും. എക്സ്റ്ററിന്റെ ബുക്കിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലുമാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ്. ജൂലായിയില്‍ വില പ്രഖ്യാപിക്കുമെങ്കിലും ഓഗസ്റ്റ് മാസത്തോടെയായിരിക്കും എക്സ്റ്റര്‍ വിപണിയില്‍ എത്തുക. ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്സ്റ്റര്‍ വിദേശ വിപണികളിലേക്കും കയറ്റി അയയ്ക്കുമെന്നും വിവരമുണ്ട്. എച്ച് ഷേപ്പിലുള്ള ഡി.ആര്‍.എല്‍, ചതുരാകൃതിയിലുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം, ത്രീഡി ലോഗോ, ഫ്ളാറ്റ് ബോണറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തിന് അഴകേകുന്നത്. തികച്ചും പുതുമയുള്ള ഡ്യുവല്‍ ടോണ്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ വശങ്ങളിലെ ആകര്‍ഷണീയതയാണ്.ഇന്ത്യയിലെ എസ്.യു.വി. നിര പൊതുവേ ശക്തമാണെങ്കിലും താരതമ്യേന എതിരാളികള്‍ കുറഞ്ഞ മൈക്രോ എസ്.യു.വി. ശ്രേണയിലേക്കാണ് എക്‌സ്റ്ററിന്റെ വരവ്. ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 82 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. ആറ് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലായിരിക്കും എക്സ്റ്ററിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button