Auto
Trending

കുറഞ്ഞ വിലയില്‍ ZS ഇലക്ട്രിക് എത്തിയേക്കും

പെട്രോൾ-ഡീസൽ വിലവർധനവോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത ജനപ്രീതി കൈവന്നിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വില മാത്രമാണ് ഉപയോക്താക്കൾക്ക് മുന്നിലുള്ള ഏക വെല്ലുവിളി.ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയിൽ ZS EV ലഭ്യമാക്കുന്നതിനുള്ള മാർഗം സ്വീകരിച്ചിരിക്കുകയാണ് എം.ജി. മോട്ടോഴ്സ്.ബാറ്ററിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില നിർണയിക്കുന്നതിലെ പ്രധാന ഘടകം. ബാറ്ററിയുടെ ശേഷി ഉയരുന്നതിന് അനുസരിച്ച് വില വർധിപ്പിക്കാനും നിർമാതാക്കൾ നിർബന്ധിതരാകും. നിലവിൽ 44.5 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ZS ഇലക്ട്രിക്കിന്റെ ഹൃദയം. അതുകൊണ്ട് തന്നെ വിലയിലും അൽപ്പം മുന്നിലാണ് ഈ വാഹനം. പുതിയ റിപ്പോർട്ട് അനുസരിച്ച് 40 കിലോ വാട്ട് ബാറ്ററിയുമായി ZS ഇലക്ട്രിക്കിന്റെ പുതിയ പതിപ്പ് എത്തിക്കുകയാണ് എം.ജി. മോട്ടോഴ്സ്.പുതിയ ബാറ്ററി പാക്ക് നൽകുന്നതോടെ റേഞ്ചിൽ നേരിയ കുറവ് സംഭവിച്ചേക്കാം. എന്നാൽ, ബാറ്ററിയുടെ ശേഷി കുറയുന്നതോടെ വിലയിൽ കാര്യമായ കുറവ് വരുത്താൻ നിർമാതാക്കൾക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഈ ബാറ്ററി പാക്ക് നിലവിലുള്ള വാഹനത്തിൽ തന്നെ നൽകുകയോ അല്ലെങ്കിൽ ഓപ്ഷണലായി നൽകുകയോ ചെയ്തേക്കുമെന്നാണ് വിവരങ്ങൾ. 415 കിലോ മീറ്ററാണ് 44.5 കിലോ വാട്ട് ബാറ്ററിയുള്ള എം.ജി. ZS EV ഉറപ്പ് നൽകുന്നത്. പുതിയ ബാറ്ററി നൽകുന്നതോടെ ഇത് 350 കിലോ മീറ്ററായി കുറഞ്ഞേക്കും. ഇതോടെ നിർമാണ ചെലവിലും മറ്റുമുണ്ടാകുന്ന കുറവ് വിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ ഇലക്ട്രിക് വാഹനത്തിൽ 140 ബി.എച്ച്.പി. പവറും 352 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ മികച്ച കരുത്താണിത്. ഇന്ത്യയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതിയും എം.ജി. മോട്ടോഴ്സ് ഒരുക്കുന്നുണ്ടെന്നാണ് വിവരം.

Related Articles

Back to top button