Auto
Trending

കെട്ടിലും മട്ടിലും പുതുമയുമായി ഐ20 എത്തുന്നു

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഐ20 ഓരോ വരവിലും പുത്തൻ ഫീച്ചറുകളവതരിപ്പിക്കാറുണ്ട്. വാഹനത്തിൻറെ പുതുതലമുറ മോഡൽ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒപ്പം വാഹനത്തിൻറെ പുതുതലമുറ മോഡലിനായുള്ള ബുക്കിംഗ് പല ഡീലർഷോപ്പുകളിലും ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്ലാറ്റ്ഫോം മുതൽ ഡിസൈൻ വരെ അടിമുടി പൊളിച്ചെഴുതിയാണ് പുതുതലമുറ ഐ20 ഇന്ത്യൻ നിരത്തുകളിലെത്തുക.

ഈ മൂന്നാം തലമുറ ഐ20യിൽ കൂടുതൽ എൻജിൻ ഓപ്ഷനുകൾ ഒരുക്കുന്നുവെന്നതാണ് പ്രധാനസവിശേഷത. 1.2 ലിറ്റർ പെട്രോൾ എൻജിൻ, നിയോസിൽ നൽകിയിട്ടുള്ള 1.0 ലിറ്റർ പെട്രോൾ ടർബോ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളും ഇതിലൊരുക്കിയേക്കാം. ഒപ്പം വാഹനത്തിൻറെ അടിസ്ഥാനമായ പ്ലാറ്റ്ഫോമിൽ പോലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഹ്യുണ്ടായിയുടെ കൂടുതൽ സുരക്ഷിതവും എന്നാൽ ഭാരം കുറഞ്ഞതുമായ FWD പ്ലാറ്റ്ഫോമാണ് ഇതിനു നൽകിയിരിക്കുന്നത്.
പ്ലാറ്റ്ഫോമിന് പുറമേ ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രിൽ എന്ന ഭാഗം പൂർണമായും നീക്കി പകരം വലിയ എൻഡാം നൽകി വാഹനത്തിന് ഒരു പ്രീമിയം ലുക്ക് ഒരുക്കിയിരിക്കുന്നു. ഒപ്പം ഡ്യുവൽടോൺ അലോയ് വീൽ, ആംഗുലർ എൽഇഡി ഹെഡ് ലൈറ്റ്, വിൻഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളും വാഹനത്തിന് പുത്തൻ ലുക്ക് നൽകുന്നു.

Related Articles

Back to top button