Auto
Trending

പുത്തൻ ഡിസൈനുമായി ഹാരിയർ എക്സ് ടി പ്ലസ്

എസ്‌യുവി വാഹനമായ ഹാരിയറിന്റെ പുത്തൻ വകഭേദവുമായി ടാറ്റാ മോട്ടോഴ്സ്. പനോരമിക് സൺറൂഫ് സഹിതമെത്തുന്ന ഹാരിയർ എക്സ്ടി പ്ലസിന് 16.99 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ബി എസ് 6 നിലവാരമുള്ള ഹാരിയർ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിപണിയിലെത്തുന്നത്.


രണ്ട് ലിറ്റർ ക്രയോടെക്ക് ഡീസൽ എൻജിനോടെയെത്തുന്ന പുതിയ ഹാരിയറിലെ ട്രാൻസ്മിഷൻ 6 സ്പീഡ് മാന്വൽ ഗിയർബോക്സാണ്. മികച്ച സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗ്, പന്ത്രണ്ടോളം ഫങ്ഷനുകളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫോഗ് ലാംപ് റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയും ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രൊജക്ടർ ഹെഡ് ലാംപ്, ആർ 17 അലോട് വീൽ, 8 സ്പീക്കറും ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ കംപാറ്റ്ബിലിറ്റിയോടെ ഫ്ലോട്ടിങ് അയലൻഡ് 7 ഇഞ്ച് ഇഫോടെൻമെന്റ് സിസ്റ്റം തുടങ്ങിയവയും പുതിയ ഹാരിയറിലുണ്ട്.
പ്രാരംഭ ആനുകൂല്യമെന്ന നിലയിലാണ് ഹാരിയർ എക്സ്ടി പ്ലസ് ഈ വിലക്ക് ലഭ്യമാക്കുന്നതെന്നും ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button