Auto
Trending

ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കകം വിറ്റ് തീർന്ന് ഹമ്മർ ഇലക്ട്രിക്

ജനറൽ മോട്ടോഴ്സ് അവതരിപ്പിച്ച വൈദ്യുത വാഹനമായ ഹമ്മർ വിറ്റ് തീർന്നത് ബുക്കിംഗ് ആരംഭിച്ചു വെറും 10 മിനിറ്റിനകം. അതായത് വാഹനത്തിൻറെ ലോഞ്ചിന് മുൻപേ തന്നെ വാഹനത്തിൻറെ പുത്തൻ പതിപ്പ് വിറ്റുതീർന്നു. 2021 വാഹനം നിരത്തുകളിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഒപ്പം 2022 ലേക്കുള്ള അടുത്ത ബുക്കിംഗ് ആരംഭിക്കും. പെർഫോമൻസിലും സ്റ്റൈലിലും മുൻപന്തിയിലായിരുന്ന ഈ വാഹനത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ ദുഷ്പേരിലാണ് 2010 പിൻവലിക്കാൻ കമ്പനി നിർബന്ധിതരായത്. എന്നാൽ 10 വർഷങ്ങൾക്കിപ്പുറം വാഹനപ്രേമികളെ അമ്പരപ്പിച്ച് ഹമ്മർ ഇൻറെ വൈദ്യുതിയിലോടുന്ന മോഡൽ ഹമ്മർ ഇവി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

വിപണിയിലെ ആദ്യ ഇലക്ട്രിക് പിക്ക്-അപ്പായാണ് വാഹനമെത്തുന്നതെങ്കിലും ഭാവിയിൽ മൂന്നുനിര സീറ്റുകളുള്ള ഇലക്ട്രിക് എസ്യുവിയായും നിരത്തുകളിൽ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഗൾഫ് യുദ്ധകാലത്ത് ശക്തിതെളിയിച്ചതോടെയാണ് വാഹനം ആഗോളവിപണിയിൽ ശ്രദ്ധനേടിയത്. മുൻപ് നിരത്തിലുണ്ടായിരുന്ന ഹമ്മർ ഡിസൈൻ ശൈലിയിൽ തന്നെയായിരിക്കും പുത്തൻ മോഡലുമെത്തുക. മുൻപ് വാഹനം ഉപയോഗിച്ചിരുന്നവർക്ക് അതെ ഡ്രൈവിങ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒറ്റ ചാർജിൽ 563 കിലോമീറ്റർ വരെ ഈ വാഹനം സഞ്ചരിക്കും. ഈ വാഹനത്തിൽ 1000 എച്ച്പി കരുത്തുള്ള ബാറ്ററിണ് നൽകുകയെന്ന് സൂചനകളുണ്ട്. നു മൂന്ന് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. 1.12 ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആണ് വാഹനത്തിൻറെ വില.

Related Articles

Back to top button