Big B
Trending

ഐഫോണിന്റേതുള്‍പ്പെടെ ഘടകങ്ങളുണ്ടാക്കുന്ന കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നു

ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനുപിന്നാലെ ഐഫോണിന്റേതുള്‍പ്പെടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും ഇന്ത്യയില്‍ നിക്ഷേപത്തിന് പദ്ധതിയിടുന്നു.2800 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ഇവര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ സ്ഥലം ലഭിക്കുന്നതിനായി ഏതാനും കമ്പനികള്‍ ഇതിനകം അപേക്ഷനല്‍കിയിട്ടുണ്ട്. കൂടാതെ ചൈനയില്‍ കോവിഡ് നിയന്ത്രണം രൂക്ഷമായതോടെ ഇന്ത്യയിലും വിയറ്റ്‌നാമിലും ഉത്പാദം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിച്ചുവരുകയാണ്.മൊത്തം ഉത്പാദനത്തിന്റെ 40 മുതല്‍ 45 ശതമാനംവരെ ഇന്ത്യയില്‍നിന്നാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത് 10 ശതമാനത്തില്‍ താഴെയാണ്.

Related Articles

Back to top button