Big B
Trending

മാനവ വികസന സൂചികയില്‍ ഇന്ത്യ പിന്നോട്ട്

ഒരു രാജ്യത്തിന്റെ സമഗ്രവികസന സൂചികയായ മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോയി. 132-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. 191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു.ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കൂടുതലും.സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ്‌ലന്‍ഡ് എന്നിവരാണ്‌ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍.1990 മുതല്‍ 129-ല്‍ തുടങ്ങി ഇന്ത്യ ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോകുന്നുണ്ട്. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. 69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം.മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129, ഭൂട്ടാന്‍-127 എന്നിങ്ങനേയും സ്ഥാനം പിടിച്ചു.

Related Articles

Back to top button