Tech
Trending

റെഡ്മി നോട്ട് 12 സീരിസ് ജനുവരി ആദ്യം ഇന്ത്യയിലെത്തും

സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ചൈനയിൽ ഇറങ്ങിയ ഫോണിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ത്യൻ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങൾ. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. സ്നാപ്ഡ്രാ​ഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലെയുമായാകും ഫോൺ എത്തുക. ഇന്ത്യയിലിറങ്ങുന്ന നോട്ട് 12 5ജിയിൽ ചെെനയിലിറങ്ങിയ മോഡലിന് സമാനമായ 48 മെ​ഗാ പിക്സൽ ക്യാമറയാണെന്നാണ് വിവരങ്ങൾ. 33 W ന്റെ ഫാസ്റ്റ് ചാർജിങ്ങും പ്രതീക്ഷിക്കാം. 5000 mAh ബാറ്ററിയാകും ഫോണിലെന്നും റിപ്പോർട്ടുകളുണ്ട്. റെഡ്മി നോട്ട് 12 ന്റെ വിലയെ സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും 15,000 റേഞ്ചിൽ ലഭിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോണാകും ഇതെന്നാണ് വിവരങ്ങൾ. ചെെനയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജിയുടെ വില 25,000 ത്തിനും 30,000 ഇടയിലാകാനാണ് സാധ്യത.

Related Articles

Back to top button