Tech
Trending

വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ വൈ15എസ് (2021) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സിംഗപൂരിലാണ് ഈ ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ എഡിഷനാണിതിൽ. രണ്ട് നിറങ്ങളിലെത്തുന്ന ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.10,990 രൂപയാണ് വിവോ വൈ15 എസിന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീൻ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. വിവോ ഇന്ത്യ ഇ സ്റ്റോറിലും വിവിധ റീടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.നവംബറിലാണ് വിവോ വൈ15എസ് സിംഗപ്പൂരിൽ അവതരിപ്പിച്ചത്. 2015 ൽ വിവോ വൈ15എസ് എന്ന പേരിൽ മറ്റൊരു ഫോൺ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.ആൻഡ്രോയിഡ് 11 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎസ് 11.1 ഇന്റർഫെയ്സ് ആണ് വിവോ വൈ15എസിലുള്ളത്. 6.51 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1600 പിക്സൽ ) ഐപിഎസ് ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ പി35 പ്രൊസസർ, 3ജിബി റാം, എന്നിവയുണ്ട്.വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുമായെത്തുന്ന ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണുള്ളത്. ഡ്യുവൽ കാമറയിൽ 13 എംപി പ്രധാന സെൻസറും രണ്ട് എംപി മാക്രോ സെൻസറുമാണുള്ളത്. എട്ട് എംപിയാണ് സെൽഫി ക്യാമറ.38 ജിബി ഓൺബോർഡ് സ്റ്റോറേജുണ്ട് മൈക്രോ എസ്ഡി കാർഡ് സൗകര്യമുണ്ട്. 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണിതിന്.

Related Articles

Back to top button