
ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വാവൊയ് വൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. ഈ വർഷം 70-80 ദശലക്ഷം സ്മാർട്ഫോണുകളായിരിക്കും കമ്പനി നിർമ്മിക്കുകയെന്നും സൂചനയുണ്ട്. അമേരിക്കയുടെ വിലക്ക് തന്നെയാണ് കമ്പനിക്ക് വൻ തിരിച്ചടിയായിരിക്കുന്നത്. അമേരിക്കൻ കമ്പനികളുടെ പാർട്സുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിലും വിലക്കുണ്ട്.

ഇക്കഴിഞ്ഞ വർഷം കമ്പനി 189 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് നിർമ്മിച്ച് കയറ്റിയയച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, 2019 ഇത് 240 ദശലക്ഷം ഫോണുകളായിരുന്നു. പ്രതിസന്ധിയെ തുടർന്ന് കമ്പനി ഫോൺ നിർമ്മാണം നിർത്താൻ പോകുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഏതെല്ലാം മോഡൽ ഫോണുകളുടെ നിർമ്മാണമാണ് ഉപേക്ഷിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അതേസമയം ഒരുകൂട്ടം ഗെയിമിംഗ് നോട്ട്ബുക്കുകളും സ്വന്തമായി ഒരു ഗെയിം കൺസോളും അവതരിപ്പിച്ച ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവയ്ക്കാൻ വാവൊയ് ആലോചിക്കുന്നുണ്ട്. 2021ന്റെ രണ്ടാംപാദത്തിൽ ചൈനയിലെ പ്ലേസ്റ്റേഷൻ 5, എക്സ് ബോക്സ് സീരീസ് എക്സ് എന്നിവയ്ക്കൊപ്പം താൽക്കാലികമായി മേറ്റ്സ്റ്റേഷൻ എന്ന പേരിൽ അതിൻറെ ആദ്യ കൺസോൾ അവതരിപ്പിച്ചേക്കും