Tech
Trending

എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ വിപണിയിൽ അവതരിപ്പിച്ചു

പുതിയ എൻട്രി ലെവൽ സ്മാർട് ഫോണായി എച്ച്ടിസി വൈൽഡ്‌ഫയർ ഇ2 പ്ലേ ആഫ്രിക്കയിൽ അവതരിപ്പിച്ചു.ആഫ്രിക്കയിലെ എച്ച്ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേയുടെ വില ലിസ്റ്റ് ചെയ്തിട്ടില്ല. കറുപ്പ്, നീല നിറങ്ങളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ ആൻഡ്രോയിഡ് 12 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 1500:1 കോൺട്രാസ്റ്റ് റേഷ്യോയും 450 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് എച്ച്ഡി+ (720×1,640 പിക്സലുകൾ) ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള നോച്ചും ഉണ്ട്. 8 ജിബി റാമിനൊപ്പം യുനിസോക് ടി606 ആണ് പ്രോസസർ. ഫോട്ടോകൾക്കും വിഡിയോകൾക്കുമായി എച്ച്ടിസി വൈൽഡ്ഫയർ ഇ2 പ്ലേ ക്വാഡ് റിയർ ക്യാമറകളുമായാണ് വരുന്നത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾ‌പ്പെടുത്തിയിരിക്കുന്നു. എച്ച്‌ടിസി വൈൽഡ്‌ഫയർ ഇ2 പ്ലേയിൽ 4,600എംഎഎച്ച് ആണ് ബാറ്ററി. ഇത് ഒറ്റ ചാർജിൽ 19 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 11 മണിക്കൂർ വിഡിയോ പ്ലേബാക്ക് സമയവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button