Big B
Trending

എച്ച്പിസിഎല്ലിൽ സ്വകാര്യ പങ്കാളിത്തം കുറയ്ക്കുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ ഹിന്ദുസ്ഥാൻ പെട്രോൾ കോർപ്പറേഷൻ ലിമിറ്റഡിലെ (എച്ച്പിസിഎൽ) സ്വകാര്യ പങ്കാളിത്തം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ. ഇതിൻറെ ഭാഗമായി പൊതുവിപണിയിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള തീരുമാനങ്ങൾ ഇന്നു ചേരുന്ന എച്ച്പിസിഎൽ ബോർഡ് യോഗം പരിഗണിക്കും. എത്ര ശതമാനം ഓഹരികൾ തിരികെ വാങ്ങുമെന്നുംവില ഉൾപ്പെടെയുള്ള നിബന്ധനകൾ എന്തൊക്കെയായിരിക്കണമെന്നുള്ള തീരുമാനങ്ങളായിരിക്കും യോഗത്തിലെടുക്കുക.


പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയിൽ മുൻനിരയിലുള്ള എച്ച്പിസിഎല്ലിന്റെ 77.88 കോടി ഓഹരികൾ പൊതുമേഖലയിലെ ഒഎൻജിസിയുടെ കൈവശമാണ്. കമ്പനിയിൽ കേന്ദ്രസർക്കാരിനുണ്ടായിരുന്ന 51.11 ശതമാനം ഓഹരിയും 2018 ജനുവരിയിൽ ഒഎൻജിസി 36912.72 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഓഹരി ഒന്നിന് 473.91 രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഒഎൻജിസി കഴിഞ്ഞാൽ എച്ച്പിസിഎല്ലിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമാണ്. 43 പദ്ധതികളിലായി മ്യൂച്ചൽ ഫണ്ടുകളുടെ കൈവശമുള്ളത് 24.93 കോടി ഓഹരികളാണ്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികളുടെ ഏറ്റവും ഒടുവിലെ വിപണിവില 188 രൂപമാത്രമാണ്.

Related Articles

Back to top button