
വാവേ കൺസ്യൂമർ ബിസിനസ് ഗ്രൂപ്പിൻറെ ബ്രാൻഡായ ഹോണർ വാച്ച് ഇഎസ്, വാച്ച് ജി എസ് പ്രൊ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. 95 വർക്കൗട്ട് മോഡുകളുള്ള 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉൾക്കൊള്ളുന്ന വാച്ച് ഇഎസ് ഗോ ഗെറ്റേഴ്സിനു വേണ്ടിയാണ് രൂപകല്പനചെയ്തതെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം 25 ദിവസം വരെ ബാറ്ററി ബാക്കപ്പുള്ള വാച്ച് ജി എസ് പ്രൊ സാഹസികർക്കു നഗര പര്യവേക്ഷകർക്കുമുള്ളതാണ്.
സാങ്കേതികവിദ്യയിലും പുതുമയിലും മുന്നിട്ടുനിൽക്കുന്ന ഹോണർ ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലുള്ള ഉപഭോക്താക്കളിൽനിന്ന് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.വാച്ച് ഇഎസ്, വാച്ച് ജി എസ് പ്രൊ എന്നിവ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ വീണ്ടും നിറവേറ്റുമെന്നും ഇന്ത്യൻ വിപണിയിലെ വിജയഗാഥ ആവർത്തിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഹോണർ ഇന്ത്യ പ്രസിഡൻറ് ചാൾസ് പെംഗ് പറഞ്ഞു.

70 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിൽ വരുന്ന വാച്ച് ഇഎസ് എല്ലായ്പ്പോഴും ഓൺ ഡിസ്പ്ലേ ഓപ്ഷനും ഇരുന്നൂറിലധികം വാച്ച് ഫെയ്സ് ഓപ്ഷനും നൽകുന്നു. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ ലെവലുകൾ ട്രാക്ക് ചെയ്യുന്നതിന് സ്പോ 2 മോണിറ്റർ, സ്ലീപ് ട്രാക്കിംഗ് എന്നിവയും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ട് 70 ശതമാനത്തിലധികം ചാർജ് ചെയ്യാൻ സാധിക്കും. മ്യൂസിക് കണ്ട്രോൾ, കോൾ നോട്ടിഫിക്കേഷൻ ആൻഡ് റിജക്റ്റ് കോൾ ഓപ്ഷൻ, പുഷ് നോട്ടിഫിക്കേഷനുകൾ, കാലാവസ്ഥ, അലാറം, സ്റ്റോപ്പ് വാച്ച് തുടങ്ങിയ സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്. വാച്ചിന് 34 ഗ്രാം ഭാരവും 10.7 മില്ലിമീറ്റർ കനവുമാണുള്ളത്. ഇതിൻറെ ബ്ലാക്ക് വേരിയന്റ് ഒക്ടോബർ 17 മുതൽ ആമസോണിൽ 7,499 രൂപയ്ക്ക് ലഭിച്ചു തുടങ്ങും.
പരുക്കൻ പുറംഭാഗവുമായെത്തുന്ന വാച്ച് ജി എസ് പ്രൊയ്ക്ക് താപനില, ഈർപ്പം, ഉപ്പു സ്പ്രേ, മണൽ സ്പ്രേ തുടങ്ങിയവയുൾപ്പെടെയുള്ള തീവ്ര അവസ്ഥകളെ നേരിടാൻ കഴിയും. ജിപിഎസ് റൂട്ട് ബാക്ക്, ബ്ലൂടൂത്ത് കോളിംഗ്, എസ്പിഒ2, ഹൈക്കിങ്, സ്വിമ്മിംഗ് തുടങ്ങിയ നൂറിലധികം വർക്കൗട്ട് മോഡലുകൾ ഇതിലുണ്ട്. വാച്ചിന്റെ ബ്ലാക്ക് വേരിയന്റ് ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ടിൽ 17,999 രൂപക്ക് ലഭിച്ചുതുടങ്ങും.