Auto
Trending

ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട ഇന്നോവയുടെ മൂന്നാം അവതാരം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. പെട്രോള്‍, സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് 18.30 ലക്ഷം രൂപ മുതലും ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 24.01 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ നാല് വേരിയന്റുകളിലാണ് എത്തുന്നത്. ഇതില്‍ ജി7എസിന് 18.30 ലക്ഷവും, ജി8എസിന് 18.35 ലക്ഷവും, ജി.എക്‌സ്7എസിന് 19.15 ലക്ഷവും ജി.എക്‌സ് 8എസിന് 19.20 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വിലകള്‍. ഹൈബ്രിഡ് മോഡലിലും നാല് വേരിയന്റുകളാണ്. ഇതില്‍ വി.എക്‌സ് 7എസിന് 24.01 ലക്ഷം, വി.എക്‌സ് 8എസ് 24.06 ലക്ഷം, ഇസഡ്.എക്‌സിന് 28.33 ലക്ഷം, ഇസഡ്.എക്‌സ്. ഓപ്ഷണലിന് 28.97 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലകള്‍. ഇന്നോവയുടെ മൂന്നാം അവതാരം എന്നതിലുപരി ടൊയോട്ടയുടെ പുതിയ ഒരു മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് ഹൈക്രോസ്.അവതരണത്തിന് പിന്നാലെ നവംബറില്‍ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു.ഹൈബ്രിഡിന് പുറമെ, റെഗുലര്‍ വാഹനമായും ഹൈക്രോസ് എത്തുന്നുണ്ട്.

Related Articles

Back to top button