
ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) 2023 ൽ ഓണർ മാജിക് 5 സീരീസ് ആഗോളതലത്തിൽ അവതരിപ്പിച്ചു. സീരീസിൽ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഓണർ 70 ലൈറ്റ് 5 ജി യുകെയിൽ 199 ജിബിപി ആണ് (ഏകദേശം 20,000 രൂപ) വില. ടൈറ്റാനിയം സിൽവർ, ഓഷ്യൻ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഓണറിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.1 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 1,600×720 പിക്സൽ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റ് ഉണ്ട്. അഡ്രിനോ 619 ജിപിയു, 4 ജിബി റാമിനൊപ്പം സ്നാപ്ഡ്രാഗൺ 480 പ്ലസ് പ്രോസസറാണ് ഇതിലുള്ളത്.ഓണർ 70 ലൈറ്റ് 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ. മാക്രോ, ഡെപ്ത് എന്നിവയ്ക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഉൾപ്പെടുന്നു. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് വാട്ടർഡ്രോപ്പ് നോച്ച് സ്ലോട്ടിൽ സ്ഥാപിച്ചിരിക്കുന്ന 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.22.5W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.