
ഹോണ്ട ടൂ വീലേഴ്സ്, ഇന്ത്യയിലെ ഓഗസ്റ്റ് മാസത്തിലെ വില്പന കണക്കുകൾ പുറത്തുവിട്ടു. മൊത്തം 4,43,969 യൂണിറ്റുകളാണ് ഇക്കഴിഞ്ഞ മാസം വിറ്റത്. 20-21 സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് 4 ലക്ഷം യൂണിറ്റ് വിൽപ്പന കടക്കുന്നത്. കമ്പനിയുടെ ആഭ്യന്തര വില്പനയുടെ തുക 2020 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 38 ശതമാനം ഉയർന്നു.

വില്പനയുടെ കണക്കനുസരിച്ച് 2020 ജൂണിൽ ഹോണ്ട മൊത്തം 2.02 ലക്ഷം യൂണിറ്റും 2020 ജൂലൈയിൽ 3.09 ലക്ഷം യൂണിറ്റും ഓഗസ്റ്റിൽ 4.28 ലക്ഷം യൂണിറ്റും വിറ്റു.
കമ്പനി അടുത്തിടെ ഇന്ത്യയിൽ 1.26 ലക്ഷം എക്സ് ഷോറൂം വിലയിൽ ഹോർനെറ്റ് 2.0 പുറത്തിറക്കിയിരുന്നു. കൂടാതെ 2016 ൽ ഹോണ്ട പുറത്തിറക്കിയ ഫസ്റ്റ്- ജെൻ സി ബി ഫോർ നെറ്റ് പ്രീമിയം ഡിസൈനോടു കൂടിയതും ആകർഷകമായ വിലക്ക് പേരു കേട്ടതുമായ 160 സിസി മോട്ടോർസൈക്കിൾ വിറ്റ് പോയവയിൽ പ്രധാനിയായിരുന്നു.