Big B
Trending

ടാറ്റക്ക് കീഴിൽ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ

ഏറ്റെടുക്കലിന് ശേഷം ടാറ്റക്ക് കീഴിൽ എയര്‍ ഇന്ത്യ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എയര്‍ലൈൻെറ ദിവസേനയുള്ള ശരാശരി വരുമാനം ഇരട്ടിയായതായി എയര്‍ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൻ വ്യക്തമാക്കി.എയർ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ എയർക്രാഫ്റ്റുകളുടെ എണ്ണം 27ശതമാനം വർദ്ധിച്ച് 100 ആയി. കൂടുതൽ ഫ്ലൈറ്റുകൾ ലഭ്യമായതോടെ ശരാശരി പ്രതിദിന സര്‍വീസ് നടത്തുന്ന ഫ്ലൈറ്റുകൾ 30 ശതമാനം ഉയര്‍ന്നു. പ്രതിവാര അന്താരാഷ്ട്ര ഫ്ലൈറ്റുകൾ 63 ശതമാനം വർദ്ധിപ്പിക്കാൻ എയർലൈന് കഴിഞ്ഞു. എയർ ഇന്ത്യയ്ക്ക് 113 വിമാനങ്ങളാണ് ഇപ്പോൾ ഉള്ളത്.അതിൽ 70 നാരോ ബോഡി എയര്‍ക്രാഫ്റ്റുകളും 43 വൈഡ് ബോഡി ജെറ്റുകളും ഉൾപ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ എയര്‍ ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈനുകളിൽ ഒന്നാക്കുകയാണ് ടാറ്റ ഗ്രൂപ്പിൻെറ ലക്ഷ്യം. വിസ്താരയുമായുള്ള ലയനം കമ്പനി പ്രഖ്യാപിച്ചിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയും കമ്പനി ഏറ്റെടുക്കും.വൻതുക മുതൽ മുടക്കി എയര്‍ ഇന്ത്യയുടെ ഇൻറീരിയര്‍ നവീകരണത്തിനും കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ൽ സർവീസ് തുടങ്ങും എന്നാണ് സൂചന. 400 കോടി രൂപയാണ് എയര്‍ ഇന്ത്യ മോഡി പിടിപ്പിക്കാൻ കമ്പനി ചെലവഴിക്കുന്നത്.എയർ ഇന്ത്യയുടെ നാരോ ബോഡി വിമാന നിരയിൽ ഇപ്പോൾ 70 വിമാനങ്ങൾ ഉൾപ്പെടുന്നു. അതിൽ 54 എണ്ണം ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. വൈഡ് ബോഡി വിമാനങ്ങളുടെ നിരയിൽ 43 വിമാനങ്ങളുണ്ട്. അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. 2022 ജനുവരിയിൽ ആണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും ഏറ്റെടുത്തത്.

Related Articles

Back to top button