
ക്രെറ്റയുടെ എതിരാളിയാകാന്‍ പോന്ന എസ്യുവിയെ ഹോണ്ട വരുന്ന ജൂണില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. കൂടുതല്‍ സ്പോര്‍ട്ടിയായാണ് പുതിയ എസ്യുവിയെ ഹോണ്ട നിർമിക്കുന്നതെന്നാണ് സൂചന. വിസ്താരമേറിയ ബോണറ്റും മുന്‍ വശത്തെ ഗ്രില്ലുകളും വശങ്ങളിലെ വീല്‍ ആർച്ചുകളും വാഹനത്തിന് മസില് ലുക്ക് കൊടുക്കുന്നുണ്ട്. തീഷ്ണതയുള്ള എല്‍ഇഡി ലൈറ്റുകളും കേർവി പിന്‍ഭാഗവും ശ്രദ്ധിക്കപ്പെടും. ഹോണ്ടയുടെ പുതുതലമുറ WR-Vയോട് സമാനമായ ടെയില്‍ ലെറ്റുകളാണ് പിന്നിലുള്ളത്. 4.2-4.3 മീറ്റര്‍ വലിപ്പമാണ് ഹോണ്ടയുടെ പുതിയ എസ്യുവിക്കുള്ളത്. വീതിയേറിയ വീല്‍ ബേസുകളും വാഹനത്തിനുണ്ട്. അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ പ്ലാറ്റ്ഫോമും എൻജിനുമാണ് പുതിയ ഹോണ്ട എസ്യുവിയിലുമുള്ളത്. വലിയ ടച്ച്സ്ക്രീനും ഉള്ളിലെ വിശാലതയും ഹോണ്ടയുടെ എസ്യുവിക്കുണ്ടാവും. കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടന്നാല്‍ ഈ വര്‍ഷം ജൂണില്‍ വാഹനം വിപണിയിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതി.സിറ്റിയുടേതിന് സമാനമായ ട്വിന്‍ കാം 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനാകും പുതിയ എസ്യുവിയിലുള്ളത്. 121 എച്ച്പി വരെ കരുത്തുള്ള എൻജിനാണിത്. വൈകാതെ ഹൈബ്രിഡ് 1.0 ലീറ്റര്‍ ടര്‍ബോ എൻജിന് കൂടി എസ്യുവിക്ക് ലഭ്യമാക്കുമെന്നാണ് സൂചന. നിലവിലെ സിറ്റിയുടെ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സാണ് 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനില്‍ ഉണ്ടാവുക. ഡീസല്‍ മോഡല്‍ ഹോണ്ട പുറത്തിറക്കുന്നില്ല