
മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഒ.ബി.ഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഷൈന്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നതിനായി ഫൈവ് സ്പീഡ് ട്രാന്സ്മിഷന് സംവിധാനമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 162 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ്, 1285 എം.എം. വീല്‍ബേസ്, 651 എം.എം. നീളമുള്ള സീറ്റ്. ട്യൂബ്ലെസ് ടയറുകള്‍ എന്നിവയും ഈ വാഹനത്തില്‍ സുഖകരമായ റൈഡിങ്ങ് ഉറപ്പാക്കുന്ന ഫീച്ചറുകളാണ്. എന്ജിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡി.സി. ഹെഡ്ലാമ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം എന്നിവ ഈ വാഹനത്തിലെ ഏതാനും ഫീച്ചറുകളാണ്. ക്രോം ഗാര്‍ണിഷിങ്ങ് നല്‍കിയിട്ടുള്ള ബോള്‍ഡ് വൈസര്‍, പ്രീമിയം ക്രോം സൈഡ് കവറുകള്‍, സ്റ്റൈലിഷായിട്ടുള്ള ഗ്രാഫിക്സുകള്‍, ആകര്‍ഷകമായ ക്രോം മഫ്ളര്‍ എന്നിവയാണ് കാഴ്ച്ചയില്‍ പുതിയ ഷൈന്‍ 125 മോഡലിനെ വ്യത്യസ്തമാക്കുന്നത്. മീറ്ററിന്റെ ഡിസൈനിലും മാറ്റം വരുത്തിയാണ് ഇത് എത്തിയിരിക്കുന്നത്.സ്മാര്‍ട്ട് ടെയ്ല്‍ലാമ്പ്, ട്രെന്‍ഡി ബ്ലാക്ക് അലോയി വീലുകള്‍ തുടങ്ങിയവയും ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത് മുഖ്യമായ പങ്കുവഹിക്കുന്നു.ആഗോള നിലവാരം ഉറപ്പുവരുത്തുന്ന എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇ.എസ്.പി) സാങ്കേതികവിദ്യയുടെ അകമ്പടിയോടെ എത്തുന്ന 125 സി.സി. ബി.എസ്.6 പി.ജി.എം-എഫ്.ഐ എന്‍ജിനിലാണ് പുതിയ ഷൈന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.ബ്ലാക്ക് ജെനി ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് തുടങ്ങി അഞ്ച് നിറങ്ങളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഡ്രം വേരിയന്റിന് 79,800 രൂപയും ഡിസ്ക് വേരിയന്റിന് 83,800 രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില.