Auto
Trending

വില്‍പനയിൽ അഞ്ച് ലക്ഷമെന്ന അക്കം കടന്ന് ഹോണ്ട അമേസ്

എസ്.യു.വികളുടെ കുതിപ്പിനൊപ്പം പിടിച്ചുനിന്ന് വില്‍പനയില്‍ അഞ്ച് ലക്ഷമെന്ന മാജിക് നമ്പര്‍ കടന്നിരിക്കുകയാണ് ഹോണ്ട അമേസ്.2013 എത്തിയ വാഹനം ഒമ്പത് വര്‍ഷത്തിനുള്ളിലാണ് അഞ്ച് ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 2020-ലാണ് നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന അമേസ് പൂര്‍ത്തിയാക്കിയത്.രണ്ടാം തലമുറ മോഡലാണ് വില്‍പ്പനയ്ക്ക് കരുത്തേകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2018-ല്‍ രണ്ടാം തലമുറ എത്തുന്നത് വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് 2.6 ലക്ഷം യൂണിറ്റിന്റെ വില്‍പനയാണ് ഈ വാഹനം നേടിയത്. എന്നാല്‍, രണ്ടാം തലമുറ മോഡല്‍ എത്തി നാല് വര്‍ഷത്തിനുള്ളില്‍ 2.4 ലക്ഷം യൂണിറ്റുകള്‍ നിരത്തുകളിൽ എത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. 2018 മേയ് മാസത്തിലാണ് ഹോണ്ട അമേസിന്റെ രണ്ടാം തലമുറ എത്തുന്നത്. 2020-ല്‍ ഇതില്‍ വീണ്ടും അല്‍പ്പം മിനുക്കലുകള്‍ നടത്തിയിരുന്നു.

ഏറ്റവും മികച്ച ഡിസൈന്‍ കൊണ്ടും പുതുതലമുറ ഫീച്ചറുകളിലൂടെയും അകമ്പടിയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ സെഡാനുകളിലെ മുന്‍നിര സാന്നിധ്യമാകാന്‍ ഹോണ്ട അമേസിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് സ്ഥാനം പിടിച്ചിട്ടുണ്ട്.ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് മികച്ച വില്‍പ്പന ലഭിച്ചതും അമേസിന്റെ നേട്ടമാണ്.

Related Articles

Back to top button