2.5 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട

വാഹന നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും നല്ല സമയമായ ഉത്സവസീസണെ വരവേൽക്കാൻ പുത്തൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. 2.5 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളാണ് ഈ വർഷം ഹോണ്ട കാറുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും അമേസ്, അഞ്ചാം തലമുറ സിറ്റി, സിവിക് തുടങ്ങിയ മോഡലുകളാണ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് കമ്പനി ഓഫറുകൾ നൽകുന്നത്. ഹോണ്ടയുടെ പ്രീമിയം മോഡലായ സിവിക്കിനാണ് കമ്പനി ഏറ്റവും വലിയ ഓഫർ ഒരുക്കിയിരിക്കുന്നത്. 2.5 ലക്ഷം രൂപയുടെ ഓഫറുകളാണ് ഈ ഫ്ലാഗ്ഷിഫ്റ്റ് മോഡലിന് നൽകുന്നത്. സിവിക്കിന്റെ പെട്രോൾ മോഡലിന് ഒരു ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ഡീസൽ മോഡലിന് 2.5 ലക്ഷം രൂപവരെയുള്ള ക്യാഷ് ഡിസ്കൗണ്ടുമാണ് കമ്പനിപ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് മുപ്പതിനായിരം രൂപയുടെ ഓഫറുകളാണ് ഹോണ്ട നൽകുന്നത്. സബ് കോംപാക്ട് എസ് യു വിയായ അമേസിന് 47,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 12,000 രൂപ യുള്ള അഞ്ചുവർഷത്തെ എക്സ്ചേഞ്ച് വാറണ്ടി, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, പെട്രോൾ മോഡലിന് 20,000 രൂപയുടെയും ഡീസൽ മോഡലിന് 10,000 രൂപയുടെയും ക്യാഷ് ഡിസ്കൗണ്ട് എന്നിവയാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ഡബ്ലിയു ആർ വി, ജാസ് എന്നീ മോഡലുകൾക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഈ വാഹനങ്ങൾ സ്വന്തമാക്കുന്നതിനായി പഴയ വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 15,000 രൂപയുടെ ബോണസും കമ്പനി നൽകും.