
കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ 2022 മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സര്‍പ്രൈസ് എന്‍ട്രിയായാണ് ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയത്.ഹോണ്ട ഇ.എം.1 എന്ന പേരിലാണ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നതിലുപരി ഇലക്ട്രിക് മോപ്പഡ് എന്ന വിശേഷണമാണ് ഹോണ്ട ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ ഡിസൈനിങ്ങ് സവിശേഷതകള്‍ അവകാശപ്പെടാനില്ലാത്ത വാഹനമായാണ് ഇ.എം.1 ഒരുങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനമാണെന്ന് തിരിച്ചറിയുന്ന രൂപമാണ് ഇതിനുള്ളത്. ഏപ്രണില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി, ഹെഡ്‌ലാമ്പ്, എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാന്‍ഡിലിന്റെ വശങ്ങളിലായി നല്‍കിയിട്ടുള്ള ചെറിയ ഇന്റിക്കേറ്റര്‍ ലൈറ്റുകള്‍, മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലിപ്പമുള്ള അലോയി വീലുകള്‍, സിംഗിള്‍ പീസ് സീറ്റ്, വലിയ ലഗേജ് റാക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ഈ വാഹനത്തിന്റെ രൂപം.ഹബ്ബില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. അതേസമയം, ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച യാതൊരു സൂചനയും കമ്പനി പുറത്തുവിട്ടിട്ടില്ല.ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് എന്ന് പേരിട്ടിരിക്കുന്ന അഴിച്ച് മാറ്റാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഹോണ്ട ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കുന്നത്.ഈ വാഹനം ആദ്യമെത്തുന്നത് യൂറോപ്യന്‍ വിപണിയില്‍ ആയിരിക്കും. 2023 പകുതിയോടെ ഇ.എം.1 ഇലക്ട്രിക്കിനെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. എന്നാൽ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ഈ മോഡല്‍ ഒരു തുടക്കമാണെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 2025-നുള്ളില്‍ 10 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരിക്കും ഹോണ്ടയില്‍ നിന്ന് നിരത്തുകളില്‍ എത്തുകയെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.