Tech
Trending

ഗെയിമുകള്‍ക്കായി സോണി പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷൻ

സ്മാര്‍ട്‌ഫോണുകള്‍ക്കുവേണ്ടി നിലവാരമുള്ള ഗെയിമുകള്‍ നിര്‍മിക്കുന്നതിനായി പുതിയ വിഭാഗത്തിന് തുടക്കമിട്ട് സോണി.സോണി അടുത്തിടെ ഏറ്റെടുത്ത സാവേജ് ഗെയിം സ്റ്റുഡിയേസിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ വിഭാഗം.സോണി പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.ഗെയിമിങ് രംഗത്ത് അനുഭവസമ്പത്തുള്ള മിഖായില്‍ കാറ്റ്‌കോഫ് (റോവിയോ, സിംഗ, ഫണ്‍ പ്ലസ്, സൂപ്പര്‍സെല്‍), നഡ്ജിം ആദിര്‍ (വാര്‍ഗെയിമിങ്, റോവിയോ, ഗ്രീ), മൈക്കല്‍ മക്മാനസ് (വാര്‍ഗെയിമിങ്, ഇന്‍സോമ്‌നിയാക്, കബാം) എന്നിവരാണ് ഈ സ്ഥാപനം തുടങ്ങിയത്.പേഴ്‌സണല്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഗെയിം, സിനിമ, ടിവി സീരീസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോണി സാവേജിനെ ഏറ്റെടുത്തത്. 2025-ഓടുകൂടി പിസിയിലേക്കും ഫോണുകളിലേക്കും തങ്ങളുടെ ഗെയിമുകള്‍ എത്തിക്കുമെന്ന് മുമ്പ് സോണി പ്രഖ്യാപിച്ചിരുന്നു. വരുമാനവും ഉപഭോക്തൃ പിന്തുണയും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സോണി കണക്കുകൂട്ടുന്നത്.പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷന്‍ ഇതിനകം തന്നെ ഒരു സ്മാര്‍ട്‌ഫോണ്‍ ഗെയിമിന്റെ പണിപ്പുരയിലാണ് എന്നാണ് വിവരം.

Related Articles

Back to top button