Big B
Trending

ഹിന്ദുസ്ഥാന്‍ സിങ്കില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

ഹിന്ദുസ്ഥാന്‍ സിങ്കിലെ അവശേഷിക്കുന്ന ഓഹരികളും വിറ്റൊഴിയാനൊരുങ്ങി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.2021 നവംബറില്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിറ്റൊഴിയാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഓഹരി വിറ്റൊഴിക്കലിന്റെ വലിപ്പവും വിലയും ഉടനെ തീരുമാനിച്ചേക്കും.വേദാന്ത ലിമിറ്റഡിന് നിലവില്‍ 64.92ശതമാനം ഓഹരികളുള്ള കമ്പനിയില്‍ സര്‍ക്കാരിന് 29.5ശതമാനം വിഹിതമാണുള്ളത്. നിലവിലെ വിപണി വില പ്രകാരം സിങ്കില്‍ സര്‍ക്കാരിന് ശേഷിക്കുന്ന ഓഹരികളുടെ മൂല്യം 38,000 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ കടബാധ്യത 2,844 കോടി രൂപയാണ്. മാതൃ കമ്പനിയായ വേദാന്തയ്ക്ക് 53,583 കോടിയും ബാധ്യതയുണ്ട്.ഓഹരി വില്പന സംബന്ധച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരി വിലയില്‍ ഏഴുശതമാനം കുതിപ്പുണ്ടായി. 315 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button