
രാജ്യത്തെ മുൻനിര ടെക് കമ്പനിയായ എച്ച്എഫ്സിഎല്ലിന്റെ വയർലെസ് ഉപകരണ ഉൽപാദനം ഒരു ലക്ഷം യൂണിറ്റുകൾ കടന്നു. ഉല്പ്പാദനമാരംഭിച്ചു ഒരുവർഷത്തിനകമാണ് കമ്പനി ഈ വമ്പൻ നേട്ടം കൈവരിച്ചിരിക്കുന്നത്. ഐഒ എന്ന ബ്രാൻഡ് നാമത്തിലാണ് കമ്പനിയുടെ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.

രാജ്യത്തെ വൈവിധ്യമാർന്ന നെറ്റ് വർക്ക് മേഖലയിൽ മികച്ച കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ ഈ വമ്പൻ നേട്ടം കമ്പനിയെ സഹായിക്കും. ഇൻഡോർ, ഔട്ട്ഡോർ ആക്സിസ് പോയിൻറുകൾ, പോയൻറ് ടു പോയിൻറ്,പോയൻറ് ടു മൾട്ടി പോയിൻറ് റേഡിയോകൾ, ക്ലൗഡ് സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ. ഇന്നത്തെ കാലത്ത് ഉയർന്ന ബാൻഡ് വിഡ്ത്തുള്ളതും അനായാസ കണക്റ്റിവിറ്റിയുള്ളതുമായ ഉപകരണങ്ങളുടെ പ്രസക്തിയേ വരികയാണെന്നും രാജ്യാന്തരതലത്തിൽ മുന്നേറാനുള്ള വിവിധ പദ്ധതികൾ തങ്ങൾക്കുണ്ടെന്നും ഈ നേട്ടത്തെ കുറിച്ച് പ്രതികരിക്കവേ എച്ച്എഫ്സിഎൽ മാനേജിംഗ് ഡയറക്ടർ മഹേന്ദ്ര നഹാറ്റ പറഞ്ഞു.