
ഉത്സവസീസണെ സമ്പന്നമാക്കാൻ ഇന്ത്യൻ സ്കൂട്ടർ ശ്രേണിയിലെ മുൻനിരക്കാരായ ഹീറോ മോട്ടോർ കോർപ്പ് ഗിയർ രഹിത സ്കൂട്ടറായ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ അവതരിപ്പിച്ചു. ഹീറോ മാസ്ട്രോയുടെ സ്റ്റൈലിഷ് നിരത്തുകളിലെത്തിച്ചതിനു തൊട്ടുപിന്നാലെയാണ് കമ്പനി പ്ലഷർ പ്ലസ് പ്ലാറ്റിന മോഡൽ വിപണിയിലവതരിപ്പിക്കുന്നത്. ഈ പുതിയ മോഡലിന് 60,950 രൂപയാണ് എക്സ്ഷോറൂം വില.

റെഗുലർ മോഡലിനെക്കാൾ സ്റ്റൈലായാണ് ഈ പുതു വാഹനം നിരത്തുകളിലെത്തുന്നത്. കൂടുതൽ മോടിപിടിപ്പിച്ച റെട്രോ ഡിസൈനിൽ ക്രോമിയം ഡിസൈനുകൾ നല്കിയാണ് സ്കൂട്ടർ ആകർഷകമാക്കിയിരിക്കുന്നത്. സാധാരണ നല്കിയാണ്സാധാരണനല്കിയാണ്സാധാരണപ്രഷർ പ്ലസിലെ ക്ലോസ് ബ്ലാക്ക് നിറത്തിനുപകരം സവിശേഷം മാച്ച് ബ്ലാക്ക് വർണ്ണത്തിലാണ് ഈ പുതിയ എഡിഷന്റെ വരവ്. പിൻസീറ്റ് യാത്രക്കാരന് ബാക്ക് റസ്റ്റ് ഉണ്ടെന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. അറ്റങ്ങളിൽ വെള്ള റിംഗ് ടേപ്പ് സഹിതം ഇരട്ട വർണ്ണ സീറ്റ് കവറും ലഭ്യമാക്കുന്നുണ്ട്.
എന്നാൽ സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് വാഹനമെത്തുന്നത്. ഹീറോയുവിടെ എക്സ് സെൻസ് സാങ്കേതികവിദ്യയുള്ള ഫ്യുവൽ എൻജിൻ സംവിധാനമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 8 ബിഎച്ച്പി പവറും 8.7 എൻഎം ടോർക്കുമേകുന്ന 110 സി സി ബിഎസ്6 എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. മുൻ മോഡലുകളെക്കാൾ 10% അധിക ഇന്ധനക്ഷമത ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു.